മകളെ നെഞ്ചോട് ചേര്‍ത്ത് വിനീത് ശ്രീനിവാസന്‍; യുവതലമുറയില്‍പ്പെട്ട പിതാക്കന്‍മാര്‍ക്ക് മാതൃകയാണ് ഇതെന്ന് ലിസി

അച്ഛന്റെ നെഞ്ചത്ത് സമാധാനത്തോടെ ഉറങ്ങുന്ന മകളും അത് ആസ്വദിക്കുന്ന ഒരു അച്ഛനും

തന്റെ മകളെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നില്‍ക്കുന്ന വിനീത് ശ്രീനിവാസന്റെ
ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടി ലിസിയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിനീത് നിര്‍മ്മിച്ച പുതിയ ചിത്രമായ ‘ഹെലന്റെ’ സെലിബ്രിറ്റി ഷോ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. അതിനിടയില്‍ എടുത്ത ചിത്രമാണ് ലിസി പങ്കുവെച്ചത്.

‘അച്ഛന്റെ നെഞ്ചത്ത് സമാധാനത്തോടെ ഉറങ്ങുന്ന മകളും അത് ആസ്വദിക്കുന്ന ഒരു അച്ഛനും. ഗായകന്‍, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വിനീത് ഒരു നല്ല അച്ഛന്‍ കൂടിയാണ്. യുവതലമുറയില്‍പ്പെട്ട പിതാക്കന്‍മാര്‍ക്ക് മാതൃകയാണ്’ എന്നുമാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ലിസി ഫേസ്ബുക്കില്‍ കുറിച്ചത്.

കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെന്‍ നായികയായി എത്തിയ ഹെലന്‍ എന്ന ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ലാല്‍, അജു വര്‍ഗീസ്, നോബിള്‍ തോമസ്, റോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version