ആലിയയും വിവാഹം ചെയ്യാന്‍ പോകുകയാണ്; ദീപികയുടെ പ്രഖ്യാപനം ഏറ്റെടുത്ത് ആരാധകര്‍

മുംബൈ: ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് ആലിയയും റണ്‍ബീര്‍ കപൂറും. ഇവരുടെ പ്രണയ നിമിഷങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം അറിയാന്‍ ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്. ഇതിനിടെ താരങ്ങളുടെ വിവാഹം എന്നാണെന്നുള്ള ചോദ്യവും നിരന്തരമായി ഉയരാറുണ്ട്. ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് ദീപിക പദുക്കോണ്‍.

ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയാണ് ദീപിക, ആലിയയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയിലെ പ്രമുഖ താരങ്ങളായ ദീപിക പദുകോണ്‍, ആലിയ ഭട്ട്, പാര്‍വ്വതി തിരുവോത്ത്, റണ്‍വീര്‍ സിംഗ്, വിജയ് സേതുപതി, ആയുഷ്മാന്‍ ഖൊറാന, മനോജ് ബാജ്പെയി, വിജയ് ദേവരക്കൊണ്ട എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ സിനിമയിലെ ഏത് അഭിനേതാക്കളില്‍നിന്നാണ് ഉപദേശം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വിജയ് ദേവരക്കൊണ്ടയോട് ചോദ്യമുയര്‍ന്നു. ഈ കൂട്ടത്തിലിരിക്കുന്ന പലരോടും തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും അവരില്‍ ചിലര്‍ ദീപികയും ആലിയയുമാണെന്നും വിജയ് മറുപടി നല്‍കി. ദീപിക വിവഹം ചെയ്തെങ്കിലും എന്ന് പറഞ്ഞ് അദ്ദേഹം നിര്‍ത്തിയപ്പോഴാണ് ദീപിക ആലിയയും വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞത്.

ഇതിന് പിന്നാലെ ആലിയ ഇടപെട്ടു.”എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്താനാവുക എന്ന് ചോദിക്കുകയും ചെയ്തു”. ദീപിക തമാശയ്ക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആലിയ റണ്‍വ്വീര്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

Exit mobile version