നിറവയറുമായി നിക്കി ഗല്‍റാണിയും ഉര്‍വശിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ധമാക്ക’യിലെ ചിത്രങ്ങള്‍

ഒമര്‍ ലുലുവിന്റെ 'ധമാക്ക' എന്ന ചിത്രത്തിലാണ് ഇരു താരങ്ങളും ഈ ഗെറ്റപ്പില്‍ എത്തിയത്

നിറവയറുമായി നില്‍ക്കുന്ന നിക്കി ഗല്‍റാണിയുടെയും ഉര്‍വശിയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒമര്‍ ലുലുവിന്റെ ‘ധമാക്ക’ എന്ന ചിത്രത്തിലാണ് ഇരു താരങ്ങളും ഈ ഗെറ്റപ്പില്‍ എത്തിയത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ധമാക്ക’.

ബാലതാരമായി പ്രേക്ഷഹൃദയങ്ങളില്‍ ഇടംപിടിച്ച അരുണ്‍ കുമാറാണ് ചിത്രത്തിലെ നായകന്‍. മുകേഷ്, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഷാലിന്‍ സോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ ഇരുപതിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version