‘മമ്മൂട്ടി ഇത്ര വലിയ ഒരു നടനായി മാറുമെന്ന് താന്‍ വിചാരിച്ചിരുന്നില്ല’; പഴയകാല സംവിധായകന്‍ സ്റ്റാന്‍ലി ജോസ്

ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടത്തിന്റെ ചിത്രീകരണ സമയത്താണ് മമ്മൂട്ടിയെ ആദ്യമായി സ്റ്റാന്‍ലി കാണുന്നത്

മമ്മൂട്ടി ഇത്ര വലിയ ഒരു നടനായി മാറുമെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്ന് പഴയകാല സംവിധായകന്‍ സ്റ്റാന്‍ലി ജോസ്. ഉദയാ സ്റ്റുഡിയോയ്ക്ക് വേണ്ടി നിരവധി സിനിമകള്‍ സംവിധാനം ചെയ്തവരില്‍ ഒരാള്‍ കൂടിയാണ് സ്റ്റാന്‍ലി ജോസ്. മകൗമുദിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടത്തിന്റെ ചിത്രീകരണ സമയത്താണ് മമ്മൂട്ടിയെ ആദ്യമായി സ്റ്റാന്‍ലി കാണുന്നത്.

അന്ന് അത്ര മികച്ച ഒരു അഭിനേതാവ് ഒന്നുമായിരുന്നില്ല മമ്മൂട്ടി. ഇന്ന് ഇത്ര വലിയ ഒരു നടനായി അദ്ദേഹം മാറും എന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. അതേസമയം ഇന്നത്തെ പോലെ ഒരു മികച്ച നടന്‍ ആവുമെന്ന് അന്ന് മമ്മൂട്ടി സ്വയം പോലും വിചാരിച്ചു കാണില്ല എന്നും സ്റ്റാന്‍ലി ജോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മോഹന്‍ലാലും ഇത്ര വലിയ സ്റ്റാര്‍ ആകുമെന്ന് അദ്ദേഹം പോലും ചിന്തിച്ചു കാണില്ല എന്നും സ്റ്റാന്‍ലി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ചിത്രീകരണ സമയത്ത് കൊടൈക്കനാലില്‍ വെച്ചാണ് അദ്ദേഹം ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്. ഇന്ന് കാണുന്ന നിലയില്‍ താന്‍ എത്തും എന്ന് അന്ന് മോഹന്‍ലാല്‍ സങ്കല്‍പ്പിച്ചു പോലും കാണില്ല എന്നാണ് കൗമുദിയുമായുള്ള അഭിമുഖത്തില്‍ സ്റ്റാന്‍ലി പറഞ്ഞത്.

Exit mobile version