‘ഖല്‍ബു’മായി ഷെയ്ന്‍ നിഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തന്റെ വാപ്പയ്ക്ക് വേണ്ടിയാണ് ഈ ചിത്രം എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് സാജിദ് യഹിയ കുറിച്ചത്

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഖല്‍ബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ഇടി’, ‘മോഹന്‍ലാല്‍’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘നിന്നില്‍ തുടങ്ങി നിന്നില്‍ ഒടുങ്ങാന്‍ ഒരുങ്ങുന്ന എന്റെ ഖല്‍ബിന്റെ മിടിപ്പുകള്‍’ എന്ന വരികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് പുറത്തു വിട്ടത്. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

തന്റെ വാപ്പയ്ക്ക് വേണ്ടിയാണ് ഈ ചിത്രം എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് സാജിദ് യഹിയ കുറിച്ചത്. കഴിഞ്ഞ രണ്ടു കൊല്ലത്തെ അധ്വാനമാണ് ഈ ചിത്രമെന്നും മനുഷ്യബന്ധങ്ങളുടെ പ്രണയത്തിന്റെ സൗഹൃദത്തിന്റെയൊക്കെ കഥയാണ് ഖല്‍ബ് പറയുന്നത് എന്നുമാണ് സാജിദ് ഇന്‍സ്റ്റഗ്രാമില്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

സാജിദും സുഹൈല്‍ കോയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാജിദ് യാഹിയയുടെ നിര്‍മ്മാണ കമ്പനിയായ സിനിമാ പ്രാന്തന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെറിയ പെരുന്നാളിന് ചിത്രം പെരുന്നാളിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version