‘പൂഴിക്കടകനു’മായി ജയസൂര്യയും ചെമ്പന്‍ വിനോദും; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഫേസ്ബുക്ക് പേജിലൂടെഅജു വര്‍ഗീസ് ആണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്

ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച് എത്തുന്ന ചിത്രമാണ് ‘പൂഴിക്കടകന്‍’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് ആണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. അവധിക്ക് നാട്ടിലെത്തുന്ന ഹവില്‍ദാറിന്റെ വേഷത്തിലാണ് ചെമ്പന്‍ വിനോദ് ചിത്രത്തിലെത്തുന്നത്. സാമുവല്‍ ജോണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

രാജാ റാണി, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ നയന്‍താരയുടെ കൂട്ടുക്കാരിയുടെ വേഷം ചെയ്ത ധന്യ ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ബാലു വര്‍ഗീസ്, സുധി കോപ്പ, അലന്‍സിയര്‍, ബിജു സോപാനം, കോട്ടയം പ്രദീപ്, മാല പാര്‍വതി, ഐശ്വര്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നവാഗതനായ ഗിരീഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത് മേലേപ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version