പേളി വീണ്ടും മിനിസ്‌ക്രീനിലേക്ക്

മലയാളികളുടെ പ്രിയ താരം പേളി മണി വീണ്ടും മിനിസ്‌ക്രീനിലേക്ക്. ഇത്തവണ തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് നടി എത്തുന്നത്. ഡാന്‍സ് ജോഡി ഡാന്‍സ് 3.0 എന്ന പരിപാടിയില്‍ അവതാരകയായിട്ടാണ് എത്തുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം പുതിയ സന്തോഷം പങ്കിട്ടത്.

നവംബര്‍ പതിനാറിനാണ് ഈ ഷോ ആരംഭിക്കുന്നത്. റിയാലിറ്റി ഷോയ്ക്കായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന പുതിയ വീഡിയോയും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദളപതി വിജയുടെ മധുരയ്ക്ക് പോവാതെടീ എന്ന പാട്ടിനൊപ്പമാണ് പേളിയും സംഘവും ചുവടുവെക്കുന്നത്. ശേഷം സ്‌ക്രീനില്‍ എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടാണ് പേളി വീഡിയോ പോസ്റ്റ് ചെയ്തത്. മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നതിന് പുറമെ പുതിയ ബിസിനസ് സംരംഭത്തെക്കുറിച്ചും പേളി മാണി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

Exit mobile version