‘ഈ പ്രായത്തിലും അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മമ്മൂക്കയ്ക്ക് കൈയടിച്ചേ മതിയാകൂ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസമാണ് മാമാങ്കം എന്ന ചിത്രത്തില്‍ സ്‌ത്രൈണ ഭാവത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോ പുറത്തുവിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ പ്രായത്തിലും അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മമ്മൂക്കയ്ക്ക് കൈയടിച്ചേ മതിയാകൂ എന്ന് പറഞ്ഞ ആരാധകന്‍ ഈ ചിത്രം ഇപ്പോള്‍ പുറത്തുവിടേണ്ടിയിരുന്നില്ല എന്നും കുറിച്ചു.

ചിലതൊക്കെ മുന്‍വിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്‌ക്രീനില്‍ കാണുമ്പോഴാകും ഭംഗി ഉണ്ടാവുക എന്നാണ് ഇതിനെ കുറിച്ച് ആരാധകന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. ഇതിന് ശങ്കര്‍ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികള്‍ എന്നും അദ്ദേഹത്തിന്റെ സിനിമയിലെ സര്‍പ്രൈസുകള്‍ക്ക് അയാള്‍ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരു പാഠ പുസ്തകമാണ് എന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മമ്മുക്കയുടെ സ്ത്രീ രൂപത്തിലുള്ള ഒരു pic #Mamangam team പുറത്തു വിടുകയുണ്ടായി.. അത് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. ചിലതൊക്കെ മുന്‍വിധികളോ പ്രതീക്ഷയോ ഇല്ലാതെ സ്‌ക്രീനില്‍ കാണുമ്പോഴാകും ഭംഗി.. അതാകും മികച്ച ആസ്വാദനം.അത് തിരിച്ചറിഞ് പുറത്തു വിടില്ല എന്ന് പറഞ്ഞിരുന്ന Producer ചിത്രം reveal ചെയ്തതിലെ യുക്തി #hype ആണെന്ന് തോന്നുന്നു.

എങ്കില്‍ അവര്‍ പ്രതീക്ഷിച്ച ഹൈപ്പ് കിട്ടിയിട്ടുണ്ട് ആ ചിത്രത്തിലൂടെ.പക്ഷെ അത് ഞാനടങ്ങുന്ന പ്രേക്ഷകരുടെ ആസ്വാദനത്തെ എത്രമേല്‍ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം.കുറച്ചു കൂടി പക്വത ആകാമായിരുന്നു.ഇതിനൊക്കെ ശങ്കര്‍ എന്ന സംവിധായകനെ കണ്ട് പഠിക്കണം മലയാളികള്‍.അയാളുടെ സിനിമയിലെ സര്‍പ്രൈസുകള്‍ക്ക് അയാള്‍ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഇന്ത്യയിലെ മുഴുവന്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരു പാഠ പുസ്തകമാണ്.#DirectorShankar#Enthiran #Imovie #SivajiN. B:- അന്ന്യനിലെ വില്ലനെയും ശിവാജിയിലെ മൊട്ടബോസ്സിനെയും ഐ യിലെ സുരേഷേട്ടനെയും പ്രേക്ഷകര്‍ പ്രതീക്ഷിക്കാതെ കണ്ട് ഞെട്ടിയ സീനുകളാണ്.?Verdict: മറയ്ച്ചു വയ്ക്കേണ്ടവ മറയ്ച്ചു തന്നെ വയ്ക്കണം. അതിന് ആദ്യം Audienceന്റെ pulse അറിയണം ?Anyway ഈ പ്രായത്തിലും അഭിനയത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മമ്മുക്കക്ക് കയ്യടിച്ചേ മതിയാകു.

Exit mobile version