ഖൂര്‍ക്കയില്‍ നിന്ന് പോലീസ് വേഷത്തിലെത്താന്‍ ഒമ്പത് വര്‍ഷങ്ങള്‍; രസകരമായ ചിത്രം പങ്കുവെച്ച് അജു വര്‍ഗീസ്

കോമഡി വേഷത്തിലെത്തി മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള അജു വര്‍ഗീസ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് 'ഹെലന്‍'

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അജു വര്‍ഗീസ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള താരമാണ് അജു വര്‍ഗീസ്. കോമഡി വേഷത്തിലെത്തി മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള അജു വര്‍ഗീസ് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഹെലന്‍’. ചിത്രത്തിലെ തന്റെ പോലീസ് വേഷത്തെ കുറിച്ച് വളരെ രസകരമായ ഒരു കുറിപ്പാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഖൂര്‍ക്കയില്‍ നിന്ന് പോലീസ് വേഷത്തിലെത്താന്‍ ഒമ്പത് വര്‍ഷം എടുത്തു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ അന്നബെന്‍ ആണ് ചിത്രത്തിലെ നായിക. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ആനന്ദത്തിന് ശേഷം ‘ഹാബിറ്റ് ഓഫ് ലൈഫി’ന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഈ മാസം പതിനഞ്ചിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

അതേസമയം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ‘കമല’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീം എന്‍ ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version