‘ഇതൊക്കെ കൊണ്ടാണ് അവന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നത്’; വിജയ് യേശുദാസിനെ കുറിച്ച് അനൂപ് മേനോന്‍

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഫിഷ്’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘എന്‍ രാമഴയില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അനൂപ് മേനോന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗയാണ്. മനോഹരമായ ഒരു പ്രണയഗാനമാണിത്. ദിവ്യ പിള്ളയും അനൂപ് മേനോനുമാണ് ഗാനരംഗത്ത് ഉള്ളത്.

ഇപ്പോഴിതാ ആ ഗാനം പിറന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് താരം ഇത് വെളിപ്പെടുത്തിയത്. കുറേ പേരെ വെച്ച് ഈ ഗാനം ആദ്യം എടുത്തെങ്കിലും തങ്ങള്‍ ഉദ്ദേശിച്ച ഫീല്‍ കിട്ടിയില്ലെന്നും പിന്നീട് വിജയ് യേശുദാസ് വന്ന് പാടിയപ്പോഴാണ് പാട്ടിന്റെ യഥാര്‍ത്ഥ ഫീല്‍ ലഭിച്ചെന്നുമാണ് അനൂപ് മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

എന്‍ രാമഴയില്‍ എന്ന പാട്ട് വന്ന വഴി. KING FISH ന്റെ മൂന്ന് പാട്ടുകള് record ചെയ്തതിനു ശേഷമാണ് നാലാമത്തെ songന്റെ composingന് ഇരിക്കുന്നത്.അപ്പോ, അന്ന് ബാക്കി ഇതിലെ മൂന്ന് പാട്ടുകളുടെയും വരികള്‍ എഴുതിയത് പുതുമുഖമായ ദീപക് വിജയനാണ് .പക്ഷെ നാലാമത്തെ പാട്ടിലേക്ക് എത്തിയപ്പോ ചില കാരണങ്ങള്‍ കൊണ്ട് അത് എഴുതാനുള്ള സാഹചര്യം അവനുണ്ടായില്ല.ആദ്യമായി അവനൊരു ഒരു കുഞ്ഞ് പിറന്ന time ഒക്കെയായിരുന്നു അത്.അപ്പൊ എനിക്ക് അതെഴുതേണ്ടി വന്നു.അങ്ങനെ അതെഴുതി ഈ പാട്ട് നമ്മളൊരു dummy ആക്കി.അതിനൊരു track ഒക്കെ പാടിച്ച് വെച്ചിട്ട്, ഇതാര് പാടണം എന്ന ചോദ്യമായി.ആദ്യത്തെ മൂന്ന് പാട്ടുകള്‍ പാടിയത് വിജയ് യേശുദാസാണ്.അതോണ്ട് തന്നെ നമുക്കൊരു different voice പരീക്ഷിച്ചാലോ എന്നൊരു തോന്നലുണ്ടായി.അതാദ്യം വിളിച്ചു ചോദിച്ചത് വിജയിനോടാണ്.വിജയ് പറഞ്ഞു ‘ചേട്ടാ try ചെയ്യൂ. പുതിയ തലമുറയിലെ ഏതേലും singerനെ വെച്ച് try ചെയ്യൂ… ഒരു different voice കിട്ടും.. ഈ പാട്ട് ഞാന്‍ കേട്ടതാണ്.. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്. ആര് പാടിയാലും ആ പാട്ടുകാരന് അതൊരു വല്യ milestone ആയിരിക്കും.’ എന്നു പറഞ്ഞ് അവന്‍ വെച്ചു. ഞങ്ങള് വിജയ് പറഞ്ഞ പോലെ പുതിയ തലമുറയിലെ ഓരോ singersനെ ആയിട്ട് പാടിക്കാന്‍ തുടങ്ങി. ഒരാള് വന്നു.ശര്യാവുന്നില്ല.അടുത്ത ആള് വന്നു.ശര്യാവുന്നില്ല.എല്ലാരും നന്നായി പാടുന്നുണ്ട്, പക്ഷേ ഈ പാട്ട് അര്‍ഹിക്കുന്ന ആ ഒരു feel, intensity…അതങ്ങ് കിട്ടുന്നില്ല.

രാവിലെ തുടങ്ങിയ recording ഇങ്ങനെ പല ഗായകരിലൂടെ പരീക്ഷിച്ച് പരീക്ഷിച്ച് രാത്രി 11 മണിയായി.അവസാനത്തെ ഗായകനും പോയിക്കഴിഞ്ഞപ്പോ ഞാന്‍ വിജയ് യേശുദാസിനെ വിളിക്കുന്നു.’നീ എവിടെണ്ട്?’.’ചേട്ടാ ഞാന്‍ ഹോട്ടലിലാണ്.ഉറങ്ങാന്‍ തുടങ്ങുന്നു’.’നിനക്ക് കൊഴപ്പമില്ലെങ്കില്‍, ഒന്ന് ഇപ്പൊ തന്നെ studioലേക്ക് ഒന്ന് വാ’.അവന്‍ 10 മിനിറ്റിനകം studioല്‍ എത്തുന്നു.പാട്ട് ഒന്നൂടെ കേക്കുന്നു.20 മിനിറ്റ് കൊണ്ട് ഈ പാട്ട് പാടുന്നു.ഈ ആദ്യം പാടിയ version കേട്ടപ്പോ രതീഷ് പറയുന്നു ‘ഒന്നൂടെ പാടിയാല്‍ ഇത് perfect ആകും.’അപ്പൊ അവന്‍ ഒന്നൂടെ കേറുന്നു. ഒരു 10 മിനിറ്റ് കൂടി. പാട്ട് കഴിഞ്ഞു.

കാര്യം ബാക്കി എല്ലാരും നന്നായി തന്നെയാണ് പാടിയത്… പക്ഷേ വിജയ് പാടിയപ്പോ ഈ പാട്ടിന് വന്നൊരു intensity…ഈ പാട്ട് നിങ്ങളില്‍ ഇപ്പോഴുണ്ടാക്കുന്ന ഭാവം. സ്‌നേഹം. പ്രണയം..അതൊന്നു വേറെ തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാവാം വിജയ് യേശുദാസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നത്. ഈ പാട്ടിനെക്കുറിച്ച് പറയുമ്പോ എടുത്ത് പറയേണ്ട ഒരു കാര്യം.ഈ പാട്ട് കണ്ടവരെല്ലാം ചോദിച്ചത് ആരാണിതിന്റെ cinematographer എന്നാണ്.ഒരു പുതിയ പയ്യനാണ്. മഹാദേവന്‍ തമ്പി.അവനൊരുക്കിയ visuals ആണ് ഈ പാട്ടിനെ.വീണ്ടും പറയട്ടെ ഈ പാട്ട് ഈ സിനിമയില്‍ അര്‍ഹിക്കുന്ന എല്ലാ പ്രണയ വിരഹ ഭാവങ്ങളോടും കൂടി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അവന്റെ കൂടി കഴിവാണ്. ഇന്ന്, ഈ പാട്ടിന്റെ വിജയാഘോഷവേളയില്‍ മറ്റാരേക്കാളും വിജയ് യേശുദാസിനെയും, രതീഷ് വേഗയെയും, മഹാദേവന്‍ തമ്പിയെയും ഓര്‍മിക്കുന്നു.സ്‌നേഹിക്കുന്നു.ഒപ്പം ഈ പാട്ട് ഏറ്റെടുത്ത നിങ്ങളെയും

Exit mobile version