തൊണ്ണൂറുകളില്‍ യുവാക്കളുടെ ഹരമായിരുന്ന താരമായിരുന്നു ബാബു ആന്റണി. നായകനായും പിന്നീട് വില്ലന്‍ വേഷത്തില്‍ എത്തിയും ആരാധകരെ കോരിത്തരിപ്പിച്ചിട്ടുള്ള താരമാണ് ബാബു ആന്റണി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ബാബു ആന്റണി പങ്കുവെച്ച ഒരു ട്രോളാണ്. ‘ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’ എന്നാണ് ട്രോളിലെ വാക്കുകള്‍. ഇതാണ് താരം പങ്കുവെച്ചത്.
‘ഇത് അയച്ചു തന്നവര്‍ക്ക് നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതില്‍ ഉണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം’ എന്നാണ് ട്രോള്‍ പങ്കുവെച്ച് കൊണ്ട് ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.
ബാബു ആന്റണി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഈ ട്രോളിന് വളരെ രസകരമായ കമന്റുകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ‘വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം.