ഷെയ്ന്‍ നിഗത്തിന്റെ ‘വലിയ പെരുന്നാള്‍’; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ചിത്രം ഡിസംബര്‍ ഇരുപതിന് തീയ്യേറ്ററുകളില്‍ എത്തും

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ‘വലിയ പെരുന്നാള്‍’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ ഇരുപതിന് തീയ്യേറ്ററുകളില്‍ എത്തും. ഷെയ്ന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്.

‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. നേരത്തേ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഹിമിക ബോസാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version