തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയുടെ കിടിലന്‍ പാട്ട്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

പാട്ടു പാടിയിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കഴിവു കൊണ്ടോ സോഷ്യല്‍ മീഡിയകളില്‍ താരമായി മാറിയ നിരവധി പേരുണ്ട്.

തൃശ്ശൂര്‍: പാട്ടു പാടിയിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കഴിവു കൊണ്ടോ സോഷ്യല്‍ മീഡിയകളില്‍ താരമായി മാറിയ നിരവധി പേരുണ്ട്. അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തില്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടി, പിന്നീട് ബോളിവുഡില്‍ ഗായികയായി മാറിയ രേണു മണ്ഡല്‍ അതില്‍ ഒരു ഉദാഹരണമാണ്.

ഇപ്പോഴിതാ പാട്ടുപാടി സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കിയിരിക്കുകയാണ് ഒരു അമ്മ. തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച വിശ്രമവേളയില്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

1965ല്‍ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തില്‍ ജാനകി അമ്മ പാടിയ ‘സൂര്യകാന്തി.. സൂര്യകാന്തി സ്വപ്നം കാണുവതാരോ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ഈ അമ്മ പാടിയത്.

ഇതോടെ പാട്ട് വൈറലായി. അമ്മയുടെ ആലാപനത്തിന് നിറ കൈയ്യടിയാണ് സോഷ്യല്‍ മീഡിയകളിലുടെ ലഭിക്കുന്നത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.

Exit mobile version