പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് ‘കമല’യുടെ രണ്ടാമത്തെ ട്രെയിലര്‍

രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍

പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് ‘കമല’യുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. അജു വര്‍ഗീസും ചിത്രത്തിലെ നായികയും മാത്രമാണ് രണ്ടാമത്തെ ട്രെയിലറില്‍ ഉള്ളത്. നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ച ചിത്രത്തിന്റെ ആദ്യത്തെ ട്രെയിലര്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രണ്ടാമത്തെ ട്രെയിലറും ഇതിനോടകം വൈറലായി കഴിഞ്ഞു. യുട്യൂബ് ട്രെന്‍ഡിങിലും രണ്ടാമത്തെ ട്രെയിലര്‍ ഇടം പിടിച്ചു. ട്രെന്‍ഡിങില്‍ 38ാം സ്ഥാനത്താണ് ട്രെയിലറിപ്പോള്‍.

രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. അജു വര്‍ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡ്രീം എന്‍ ബിയോണ്ട്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version