‘ലോകത്തിന്റെ വെള്ളിത്തിരയിലാണ് ഗീതുവിന്റെ സിനിമകള്‍ ഏറെയും കണ്ടത്, ഇന്ന് കേരളത്തിന്റെ വെള്ളിത്തിരയില്‍ തെളിയുകയാണ്’; ‘മൂത്തോന്’ ആശംസകളുമായി വിഎ ശ്രീകുമാര്‍

ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ചിത്രത്തിന് ആശംസകള്‍ നേര്‍ന്നത്

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘മൂത്തോന്‍’. ചിത്രം ഇന്ന് കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഗീതുവിനും ചിത്രത്തിനും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ചിത്രത്തിന് ആശംസകള്‍ നേര്‍ന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് മൂത്തോന്‍ എന്ന ചിത്രത്തിന്റെ പ്രമേയം.

ലോകത്തിന്റെ വെള്ളിത്തിരയിലാണ് ഗീതുവിന്റെ സിനിമകള്‍ ഏറെയും കണ്ടതെന്നും ഇന്ന് ഗീതുവിന്റെ സിനിമ കേരളത്തിന്റെ വെള്ളിത്തിരയില്‍ തെളിയുകയാണെന്നും അഭിനേത്രിയായി ആരംഭിക്കുകയും പിന്നീട് സംവിധായിക ആവുകയും ചെയ്ത ഗീതുവിന്റെ കലാജീവിതത്തിലെ പുതിയ സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രം തീയ്യേറ്ററില്‍ പോയി കാണുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

മൂത്തോന്‍ ഇന്ന് റിലീസ് ചെയ്യുകയാണ്. ലോകത്തിന്റെ വെള്ളിത്തിരയിലാണ് ഗീതുവിന്റെ സിനിമകള്‍ ഏറെയും കണ്ടത്. മൂത്തോന്റെ പ്രത്യേകത, ഗീതുവിന്റെ സിനിമ കേരളത്തിന്റെ വെള്ളിത്തിരയില്‍ പ്രത്യേകമായി തെളിയുന്നു എന്നതാണ്.ഓസ്‌ക്കാര്‍ അവാര്‍ഡിലേയ്ക്ക് പരിഗണിക്കപ്പെടുകയും അവസാന റൗണ്ട് വരെ ഗീതുവിന്റ മുന്‍ചിത്രം എത്തിയിരുന്നു എന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

അഭിനേത്രിയായി ആരംഭിക്കുകയും പിന്നീട് സംവിധായികയായി പരിണമിക്കുകയും ചെയ്ത ഗീതുവിന്റെ കലാജീവിതത്തിലെ പുതിയ സിനിമയ്ക്ക് എല്ലാ ആശംസകളും. നിവിനടക്കമുള്ള അഭിനേതാക്കളെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കേട്ടത്.രാജീവ് രവി ഏറെ നാളായുള്ള സുഹൃത്താണ്. ക്യാമറ രാജീവാണ്. ഏറെ സ്‌നേഹത്തോടെ മുത്തോന്‍ തിയറ്ററില്‍ത്തന്നെ ഞാന്‍ കാണും.

Exit mobile version