‘പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ നൂറു ശതമാനവും മാനിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് ഷൈലോക്ക്’; ജോബി ജോര്‍ജ്

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ഷൈലോക്ക്’. ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണിത്. പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ നൂറു ശതമാനവും മാനിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രമാണ് ഇതെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മീനയാണ് ചിത്രത്തിലെ നായിക. രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ആര്‍ക്കും സിനിമയെടുക്കാം, എന്നാല്‍ അത് നന്നാകണമെങ്കില്‍ ഒരു കൂട്ടായ്മ വേണം, ദൈവാനുഗ്രഹം വേണം,അതിലുപരിയായി പ്രേക്ഷകരുടെ താല്പര്യങ്ങള്‍ മാനിക്കപ്പെടണം, മാനിക്കപ്പെട്ടിട്ടുണ്ട് ഇ സിനിമയില്‍ 100%. അപ്പോള്‍ ദൈവത്തിനും,പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നു ഇത്. ഗുഡ്വില്‍ ലോഗോയിലുള്ള രണ്ട് ചക്രങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ് മുന്നോട്ടു മുന്നോട്ടു..അതെ നമ്മള്‍ മുന്നോട്ടു തന്നെയാണ് പോകുന്നത്, കാറ്റും കോളും വരും, കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവവും നിങ്ങളും കൂടെയുണ്ട് എന്ന വിശ്വാസത്തില്‍. Mega Star*, RK, GW, AV, AB, GS and JG

Exit mobile version