മുംബൈ നഗരത്തെ വിറപ്പിച്ച് അക്ബര്‍ ഭായ്; ‘മൂത്തോനി’ലെ ആദ്യ ഗാനം പുറത്തുവിട്ടു

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'മൂത്തോന്‍'

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഭായി രെ’ എന്ന് തുടങ്ങുന്ന ഗാനം മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നിവിന്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്.

നേരത്തേ ടോറന്റോ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മേളയില്‍ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം നാളെ തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version