ഷാജി പാപ്പനും പിള്ളേരും ഓണത്തിന് എത്തും; ‘ആട് 3’ പ്രഖ്യാപിച്ച് വിജയ്ബാബു

'തൃശ്ശൂര്‍ പൂരം' എന്ന ചിത്രത്തിന്റെ പാക്കപ്പ് ദിനത്തില്‍ ആട് ബിരിയാണി വെച്ചുകൊണ്ടാണ് 'ആട് 3' വരുന്ന വിവരം ആരാധകരുമായി വിജയ് ബാബുവും ജയസൂര്യയും പങ്കുവെച്ചത്

ഷാജി പാപ്പന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചിത്രത്തിന്റെ മൂന്നാം ഭാഗം ഓണത്തിന് തീയ്യേറ്ററുകള്‍ എത്തുമെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിരിക്കുന്നത്. ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘തൃശ്ശൂര്‍പൂര’ത്തിന്റെ പാക്കപ്പ് ദിവസത്തില്‍ ഫേസ്ബുക്ക് ലൈവിലൂടെ ആണ് ‘ആട് 3’ എത്തുന്ന വിവരം അറിയിച്ചത്.

‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ പാക്കപ്പ് ദിനത്തില്‍ ആട് ബിരിയാണി വെച്ചുകൊണ്ടാണ് ‘ആട് 3’ വരുന്ന വിവരം ആരാധകരുമായി വിജയ് ബാബുവും ജയസൂര്യയും പങ്കുവെച്ചത്. അടുത്ത ഏപ്രില്‍-മെയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും വിജയ്ബാബു അറിയിച്ചു.

2015 ഫെബ്രുവരിയിലാണ് ‘ആട് ഒരു ഭീകരജീവിയാണ്’ തീയ്യേറ്ററുകളില്‍ എത്തിയത്. ചിത്രത്തിലെ ജയസൂര്യയുടെ വേഷം യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡ് സെറ്റായിരുന്നു.

Exit mobile version