ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘മാമാങ്കം’ ട്രെയിലര്‍ റിലീസ് ചെയ്തു

എം പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ‘മാമാങ്ക’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് ട്രെയിലര്‍ പുറത്തുവിട്ടത്. പഴശ്ശി രാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. എം പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

അമ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ശബ്ദം നല്‍കുന്നത്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, ഇനിയ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version