‘മീനൂട്ടിയുടെ അനിയത്തി മഹാലക്ഷ്മി’! ദിലീപ്- കാവ്യ ദമ്പതികളുടെ മകള്‍ക്ക് പേരിട്ടു

കൊച്ചി: മീനൂട്ടിയുടെ അനിയത്തി ‘മഹാലക്ഷ്മി’. ദിലീപ്- കാവ്യ താരദമ്പതികളുടെ
മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞദിവസം നടന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് ‘മഹാലക്ഷ്മി’ എന്നാണ് പേരിട്ടത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സെറ്റ് സാരിയണിഞ്ഞ് അതീവ സന്തോഷവതിയായി ദിലീപിനൊപ്പം നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. താരത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പുറത്തുവിട്ടത്.
K
ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മീനാക്ഷിക്ക് ശേഷം കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചത് ദിലീപ് തന്നെയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കാവ്യ മാധവന്‍ പ്രസവിച്ചുവെന്നും അമ്മയും മകളും സന്തോഷകരമായിരിക്കുന്നുവെന്നും താരം അറിയിച്ചത്.

കുഞ്ഞിന്റെ ചിത്രം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അടുത്തെങ്ങും ആ ആഗ്രഹം സഫലമാവുന്ന ലക്ഷണങ്ങളില്ല. കുഞ്ഞിന്റെ ചിത്രം പുറത്തുവിടരുതെന്ന തരത്തിലുള്ള നിര്‍ദേശം താരം നല്‍കിയിരുന്നതായി നേരത്തെ പലരും പറഞ്ഞിരുന്നു. പേരിടല്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ക്കിടയിലും കുഞ്ഞിനെക്കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ആരാധകര്‍.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Exit mobile version