സുരാജും സൗബിനും ഒന്നിക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25; ട്രെയിലര്‍ പുറത്തിറങ്ങി

അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും എത്തുന്നത്.

വികൃതി എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

അച്ഛനും മകനുമായിട്ടാണ് സൂരജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും എത്തുന്നത്. ഇവരുടെ വീട്ടില്‍ ജോലിക്കെത്തുന്ന കഥാപാത്രമാണ് റോബോര്‍ട്ട്. സൈജു കുറുപ്, മാല പാര്‍വതി , മേഘ മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കെന്റി സിര്‍ദോയാണ് നായിക. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ബി കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

റഷ്യയിലെ സൈന്റ്‌റ് പീറ്റേഴ്‌സ്ബര്‍ഗിലും, കേരളത്തിലെ പയ്യന്നൂരിലുമായി ഷൂട്ടിങ് പൂര്‍ത്തീകരിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നവംബറില്‍ തീയറ്ററുകളില്‍ എത്തും.

Exit mobile version