മൂന്ന് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ച് വിജയ് മാജിക്; ബോക്സോഫീസ് തരംഗമായി ബിഗില്‍

ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി രൂപയാണ് നേടിയത്.

ബോക്‌സ് ഓഫീസില്‍ തരംഗമായി വിജയിയുടെ ദീപാവലി ചിത്രം ബിഗില്‍. മൂന്ന് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം അഞ്ച് കോടി രൂപയാണ് നേടിയത്.

ആറ്റ്‌ലീ- വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മൂന്നാം ചിത്രമായ ബിഗില്‍ 150 കോടി ബജറ്റിലാണ് ഒരുക്കിയത്. നയതാരയാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്. ദീപാവലി റിലീസായി എത്തിയ ചിത്രം തമിഴ്‌നാട്ടില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്.

Exit mobile version