കേരളാ ബജറ്റ് 2023; സൗജന്യ ഗാർഹിക ഇന്റർനെറ്റിനായി വകയിരുത്തിയത് 2 കോടി

കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്, കെ ഫോൺ പദ്ധതിക്കായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾ എന്ന കണക്കിൽ, അർഹരായ 70,000 ബിപിഎൽ കുടുംബത്തിന് കെ ഫോൺ പദ്ധതിയുടെ കീഴിൽ സൗജന്യ ഗാർഹിക ഇന്റർനെറ്റ് നൽകുന്നതിനായി 2 കോടി രൂപയാണ് വകയിരുത്തിയത്.

കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കി; സ്‌ക്കൂളില്‍ പ്രഭാതഭക്ഷണം കൃത്യമായി കൊടുക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ സന്ദര്‍ശനം, മുഖ്യമന്ത്രിയെ കണ്ട് ഞെട്ടി പ്രധാന അധ്യാപകന്‍

കേരളാ സ്പേസ് പാർക്ക്, കേ സ്പേസിനും കൂടി 71.84 കോടി രൂപ വകയിരുത്തി. കൂടാതെ കേരളാ സ്റ്റാർട്ട് അപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തി. കൊച്ചി ടെക്നോളജി ഇന്നൊവേഷൻ സോണിന് 20 കോടി രൂപയും യുവജന സംരംഭക വികസന പരിപാചടികൾക്ക് 70.5 കോടി രൂപയും വകയിരുത്തി.

ഫണ്ട് ഓഫ് ഫണ്ട്സിനായി 30 കോടി രൂപ അധികമായി വകയിരുത്തിയത് ഉൾപ്പെടെ കേരളാ സ്റ്റാർട്ട് അപ്പ് മിഷനാകെ 120.52 കോടി രൂപ അനുവദിച്ചു. വിവര സാങ്കേതിക മേഖലയിലെ പദ്ധതിൾക്കായി 549 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ടെക്നോപാർക്കിന് 22.6 കോടി രൂപയും ജലവൈദ്യുതി പദ്ധതികൾക്ക് 10 കോടി രൂപയും സൗരപദ്ധതിക്ക് 10 കോടി രൂപയും വകയിരുത്തി. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് 10 കോടി രൂപയും വെച്ചു.

Exit mobile version