സംസ്ഥാന ബഡ്ജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തി, 8 ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും

state budget | Bignewslive

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബഡ്ജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം. താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തി. അവസാന ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളാണ് അധികവും. പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണു ധനമന്ത്രി ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.

സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു. കൊവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ധനമന്ത്രിയുടെ പ്രസംഗം.

റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തിയതിന് പുറമെ, നെല്ലിന്റെയും നാളികേരളത്തിന്റെയും സംഭരണ വില ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും നാളികേരത്തിന്റെ 32 രൂപയാക്കിയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിനു പുറമെ, വരുന്ന സാമ്പത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇതില്‍, മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കും.

Exit mobile version