തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. താരം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ഫോട്ടോകളും സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇതിന് പുറമെ നയന്ന്താരയും സംവിധായകന് വിഘ്നേശ് ശിവയും തമ്മിലുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ഇരുവരും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയ വീഡിയോയാണ് വൈറലാവുന്നത്.
വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. എന്നായിരിക്കും വിവാഹം എന്നാണ് ആരാധകര്‍ക്ക്് അറിയണ്ടത്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നുവെന്ന് മുമ്പ് ഇരുവരും സൂചനകളും നല്‍കിയിരുന്നു.
നേരത്തെയും ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോകളും തരംഗമായിരുന്നു. അതേസമയം എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ ദര്‍ബാറിലെ നായികയായിട്ടാണ് നയന്‍താര ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം അടുത്ത വര്‍ഷമാണ് തീയ്യറ്ററുകളില്‍ എത്തുക.