‘നീയോ ഞാനോ അല്ലാതെ മൂന്നാമതൊരാള്‍ ആ പണം തൊടില്ല’; ‘അണ്ടര്‍ വേള്‍ഡി’ന്റെ കിടിലന്‍ ട്രെയിലര്‍

'സ്റ്റാലിന്‍ ജോണ്‍' എന്ന ഡോണ്‍ കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കിടിലന്‍ ഒരു ത്രില്ലര്‍ ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അരുണ്‍ കുമാര്‍ അരവിന്ദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘സ്റ്റാലിന്‍ ജോണ്‍’ എന്ന ഡോണ്‍ കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സുയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. മുകേഷ്, മുത്തുമണി, നിഷാന്ത് സാഗര്‍, ലാല്‍ ജൂനിയര്‍, ഫര്‍ഹാന്‍ ഫാസില്‍, ശ്രീലക്ഷ്മി, മേഘനാഥന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എല്ലാ താരങ്ങളും തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്.

ഡി 14 എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ച ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്. നവംബര്‍ ഒന്നിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version