‘മലയാള സിനിമയില്‍ ഇത്തരമൊരു രീതി ഇത് ആദ്യം’; വേറിട്ട പ്രൊമോഷന്‍ പരിപാടികളുമായി ‘മാമാങ്കം’

മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വഹിച്ച് കൊണ്ട് മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. ഇപ്പോഴിതാ ചിത്രത്തിന് വേറിട്ട രീതിയിലുള്ള പ്രൊമോഷന്‍ പരിപാടിയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഒരു മൊബൈല്‍ ഗെയിം ആണിത്. ‘മാമാങ്കം ഗെയിം’ മമ്മൂട്ടി ലോഞ്ച് ചെയ്തു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യമെന്ന് ലോഞ്ചിംഗ് നിര്‍വഹിച്ച് കൊണ്ട് മമ്മൂട്ടി പറഞ്ഞത്. ഗെയിം കളിച്ച് വിജയിക്കുന്നവര്‍ക്ക് സമ്മാനവും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. സംവിധായകന്‍ എം പത്മകുമാര്‍, ബി ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തില്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ പടമാണ് ഇതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണീ മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 21ന് ചിത്രം തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version