‘ആശയെ കണ്ട് കൊണ്ട് തന്നെയാണ് ആ കഥാപാത്രത്തെ ഞങ്ങള്‍ രൂപപ്പെടുത്തിയത്, അവരല്ലാതെ മറ്റൊരു പേര് എനിക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു’; എംഎ നിഷാദ്

എംഎ നിഷാദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘തെളിവ്’. ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആശാ ശരത്ത് ആണ്. ചിത്രത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആശാ ശരത്തല്ലാതെ മറ്റൊരു പേര് ചിന്തിക്കാന്‍ എനിക്കോ കഥാകൃത്തായ ചെറിയാന്‍ കല്പകവാടിക്കോ കഴിയില്ലായിരുന്നു എന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

ലാല്‍, രഞ്ജി പണിക്കര്‍, മണിയന്‍പ്പിള്ള രാജു, നെടുമുടി വേണു, ജോയ് മാത്യു, സുധീര്‍ കരമന, മാലാ പാര്‍വതി, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ആശാ ശരത്ത്.മികച്ച കലാകാരി.നടനത്തിലും,നൃത്തത്തിലും.അങ്ങനെ വിശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.തെളിവിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആശാ ശരത്തല്ലാതെ മറ്റൊരു പേര് എനിക്കോ,ചെറിയോന്‍ കല്പകവാടിക്കോ ചിന്തിക്കാന്‍ കഴിയില്ലായിരുന്നു.കാരണം ആശയെ കണ്ട് കൊണ്ട് തന്നെയാണ് ആ കഥാപാത്രത്തെ ഞങ്ങള്‍ രൂപപ്പെടുത്തിയത്.വിനയാനീതയാണ് ആശ.ഉര്‍വ്വശി,ശോഭന,കെ പി എസി ലളിത എന്നീ മികച്ച നടിമാരുടെ ശ്രേണിയിലേക്ക് ആശയുമുണ്ടാകുമെന്ന് നിസ്സംശയം പറയാം.ഒരു കഥാപാത്രത്തിന്റ്‌റെ വികാര,വിചാരങ്ങള്‍ ഉള്‍ക്കൊണ്ട്,പൂര്‍ണ്ണതയിലെത്തിക്കാന്‍ ഈ കലാകാരിക്ക് കഴിയും.

ഒരു സ്ത്രീയുടെ അതിജീവനത്തിന്റ്‌റെ കഥ കൂടിയാണ് തെളിവ്.അത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒരു നടിക്ക് കഴിയുക എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.സംവിധായകനെ മനസ്സിലാക്കി അഭിനയിക്കുക എന്നുളളതും ഒരു കഴിവാണ്.ഈ രണ്ട് കാര്യങ്ങളും ആശക്ക് മനോഹരമാരി അവതരിപ്പിക്കാന്‍ കഴിഞ്ഞു.#തെളിവ്” എന്ന നമ്മുടെ സിനിമയില്‍ ഗൗരി എന്ന മുഖ്യ കഥാപാത്രത്തെ വളരെ സ്വാഭാവികമായി ആശാ ശരത്ത് അവതരിപ്പിച്ചു.

Exit mobile version