‘ഒരേ തൂവല്‍ പക്ഷികള്‍…..’; ‘സ്റ്റാന്‍ഡ് അപ്പി’ലെ ആദ്യഗാനം പുറത്ത്

മാന്‍ഹോളിന് ശേഷം നിമിഷ സജയനെ നായികയാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്റ്റാന്‍ഡ് അപ്പ്'

നിമിഷ സജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ തൂവല്‍ പക്ഷികള്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മാന്‍ഹോളിന് ശേഷം നിമിഷ സജയനെ നായികയാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’.

ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ‘ഒരേ തൂവല്‍ പക്ഷികള്‍…’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വര്‍ക്കിയാണ്. ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബില്ലു പദ്മിനി നാരായണനും വര്‍ക്കിയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തില്‍ നിമിഷക്ക് പുറമെ രജിഷ വിജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബി.ഉണ്ണികൃഷ്ണന്റെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാന്‍ഹോളിന്റെ തിരകഥാക്കൃത്തായ ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് സ്റ്റാന്‍ഡ് അപ്പിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടോബിന്‍ തോമസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍.

Exit mobile version