‘ഓറഞ്ച് മരങ്ങളുടെ വീട്’; ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരു ഇന്ത്യ ചൈനാ കോ പ്രൊഡക്ഷന്‍ സിനിമയുമായി ഡോ. ബിജു

നെടുമുടി വേണു ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

‘വെയില്‍ മരങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യയില്‍ നിന്നും ആദ്യമായിട്ടുള്ള ഒരു ഇന്ത്യ ചൈനാ കോ പ്രൊഡക്ഷന്‍ സിനിമ കൂടിയാണ് ഇതെന്നാണ് ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചത്.

നെടുമുടി വേണു ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി ബാലചന്ദ്രന്‍, ജയപ്രകാശ് കുളൂര്‍, പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

‘വെയില്‍ മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്‍പ്പറ്റ് വെല്‍ക്കം ലഭിച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു ഇത്.

Exit mobile version