ആരാധകരില്‍ കൗതുകമുണര്‍ത്തി ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ ലോഗോ

'വേഫെയറര്‍ ഫിലിംസ്' എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസമാണ് തന്റെ നിര്‍മ്മാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ടത്. ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന തരത്തിലുള്ള ലോഗോ ആണ് താരം പുറത്തുവിട്ടത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് ലോഗോയില്‍. മമ്മൂട്ടിയുടെ കൈപിടിച്ച് നടക്കുന്ന ‘കുട്ടി’ ദുല്‍ഖറാണെന്നാണ് ഏറെപ്പേരും ഇതിനെ കുറിച്ച് കരുതിയിരുന്നത്. എന്നാല്‍ ലോഗോയില്‍ ഉള്ളത് ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ താരം ഈ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ ‘ഗോട്ട് മേരി ഇന്‍ ദി ലോഗോ’ എന്നൊരു ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.

‘വേഫെയറര്‍ ഫിലിംസ്’ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ‘വേഫെയറര്‍ എന്നാല്‍ ഒരു പര്യവേക്ഷകനാണ്. അജ്ഞാതമായ ഇടങ്ങളിലേക്ക് നടന്നെത്തുന്നയാള്‍. നിര്‍മ്മിക്കുന്ന, പങ്കാളിത്തമുള്ള സിനിമകളില്‍ അതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ’ എന്നാണ് ദുല്‍ഖര്‍ ലോഗോ ഷെയര്‍ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഇതിനോടകം മൂന്ന് സിനിമകളാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനി അനൗണ്‍സ് ചെയ്തിരിക്കുന്നത്. താന്‍ നായകനായി എത്തുന്ന ചിത്രങ്ങള്‍ മാത്രമാവില്ല കമ്പനി നിര്‍മ്മിക്കുകയെന്നും മറിച്ച് തനിക്ക് പിന്തുണയ്ക്കണമെന്ന് തോന്നുന്ന ചിത്രങ്ങള്‍ക്കൊപ്പവും ഈ കമ്പനി ഉണ്ടാവുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version