ആരാധകരോട് വ്യാജ അക്കൗണ്ടില്‍ വീഴരുതെന്ന് മഞ്ജു വാര്യര്‍; ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് താരം

തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന താരമാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടുള്ള താരം ഇപ്പോള്‍ ട്വിറ്ററിലും അംഗമായിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

താരം ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങാന്‍ പ്രധാന കാരണം താരത്തിന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകളാണ്. മഞ്ജു വാര്യര്‍ എന്ന പേരില്‍ സെര്‍ച് ചെയ്താല്‍ നിരവധി വ്യാജ പ്രൊഫൈലുകളാണ് പൊങ്ങി വരുന്നത്. ഇതില്‍ ഒറിജിനാലിറ്റി തോന്നുന്നവയും ഉണ്ട്.

തന്റെ ആരാധകരോട് വ്യാജ അക്കൗണ്ടില്‍ വീഴരുതെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ലിങ്കും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. അക്കൗണ്ടില്‍ മഞ്ജു രണ്ടു ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒന്ന് തന്റെ ആദ്യ തമിഴ് ചിത്രമായ അസുരന്റെ റിലീസിനെ കുറിച്ചാണ്. ഈ മാസം നാലിനാണ് ധനുഷ് നായകനായി എത്തുന്ന ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

Exit mobile version