ഗംഭീര പ്രകടനവുമായി രഞ്ജി പണിക്കര്‍; ജയരാജിന്റെ ‘രൗദ്രം 2018’ ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു

പ്രളയസമയത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജയരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്

2018 ല്‍ കേരളത്തെ തകര്‍ത്ത പ്രളയത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കുന്ന ‘രൗദ്രം 2018’ ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. രഞ്ജി പണിക്കറും കെപിഎസി ലീലയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൃദ്ധദമ്പതികളുടെ വേഷത്തിലാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. ജയരാജിന്റെ നവരസ പരമ്പരയിലെ ‘ഭയാനക’ത്തിലും രണ്‍ജി പണിക്കരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രളയസമയത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജയരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രം കൂടിയാണിത്. സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version