‘ഷെയര്‍ ഇട്ടൊരു ബീഫ് വാങ്ങിച്ചാലോ’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഗാനഗന്ധര്‍വ്വ’ന്റെ പുതിയ പോസ്റ്റര്‍

പഞ്ചവര്‍ണ്ണ തത്ത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വ്വന്‍’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണ്.

‘ഷെയര്‍ ഇട്ടൊരു ബീഫ് വാങ്ങിച്ചാലോ’ എന്ന അടിക്കുറിപ്പോടെ ആണ് രമേഷ് പിഷാരടി ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മമ്മൂട്ടിയും മനോജ് കെ ജയനുമാണ് പോസ്റ്ററിലുള്ളത്. കലാസദന്‍ ഉല്ലാസ് എന്ന പാട്ടുക്കാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സലിം കുമാര്‍, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, ദേവന്‍, സാജന്‍ പള്ളുരുത്തി, കൊച്ചു പ്രേമന്‍, അബു സലിം, ആര്യ, സുധീര്‍ കരമന, റാഫി, കിഷോര്‍ വര്‍മ്മ, സുനില്‍ സുഖദ, അതുല്യ, സിന്ധു വര്‍മ്മ, ശാന്തി പ്രിയ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആന്റോ ജോസഫ്, ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version