അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഭാഷയുണ്ട് ഇതില്‍: അവന്തികയ്‌ക്കൊപ്പം കളിച്ചുല്ലസിക്കുന്ന വീഡിയോ പങ്കുവച്ച് നടന്‍ ബാല

വിമര്‍ശകര്‍ക്ക് മറുപടിയുമായി മകളോടൊപ്പം കളിച്ചുല്ലസിക്കുന്ന വീഡിയോ പുറത്ത് വിട്ട് നടന്‍ ബാല. കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ താരം പങ്കുവച്ചത്.

എന്നാല്‍, പ്രതീക്ഷിച്ചതിന് വിപരീതമായി വീഡിയോയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. താരം പങ്കുവെച്ച വീഡിയോയില്‍ മകള്‍ പേടിച്ച് നില്‍ക്കുന്നതും ദു:ഖിച്ച് നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആരാധകരും പ്രേക്ഷകരും രംഗത്തെത്തിയിരുന്നു.

അതിന് മറുപടിയെന്നോണം മകളുമായുള്ള പഴയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. മകള്‍ക്കൊപ്പം കളിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ചൊരുക്കിയ വീഡിയോ ആണ് ബാല ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

യഥാര്‍ഥ സത്യം ഇതാ. ഈ വീഡിയോ ഇതുവരെ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകള്‍ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നതെന്നും ബാല വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

‘യഥാര്‍ഥ സത്യം ഇതാ. ഈ വീഡിയോ ഇന്നേ വരെ ഞാന്‍ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകള്‍ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാന്‍ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവള്‍ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.’

Exit mobile version