‘ദീപ്‌വീര്‍’ വിവാഹം ആഘോഷമാക്കി പരസ്യങ്ങളും! ഇത്തവണയും കുസൃതി വിടാതെ ഡ്യൂറക്‌സ്; ക്യൂട്ട് ഡൂഡില്‍ ഒരുക്കി അമൂല്‍

ദീപിക പദുകോണ്‍ രണ്‍വീര്‍ സിങ്ങ് വിവാഹം അങ്ങ് ഇറ്റലിയിലാണെങ്കിലും ഇന്ത്യയിലെ ആരാധകരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ബോളിവുഡ് ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണ് ദീപിക-രണ്‍വീര്‍ സെലിബ്രിറ്റി വിവാഹം. ദീപിക പദുകോണ്‍ രണ്‍വീര്‍ സിങ്ങ് വിവാഹം അങ്ങ് ഇറ്റലിയിലാണെങ്കിലും ഇന്ത്യയിലെ ആരാധകരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിനിടെ ദിനമായ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ആശംസാ വര്‍ഷമായിരുന്നു. കോണ്ടം കമ്പനിയായ ഡ്യൂറെക്സ് നല്‍കിയ ആശംസ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

വീ ഹാവ് ഗോട്ട് യൂ കവേഡ് , താങ്ക് യൂ ഫോര്‍ ഒഫീഷ്യലി പുട്ടിങ്ങ് എ റിങ്ങ് ഓണ്‍ ഇറ്റ് എന്നാണ് ഡ്യൂറക്സിന്റെ ആശംസ. കുസൃതി നിറഞ്ഞ ഇത്തരം ആശംസ മുമ്പ് പല തവണയും ഡ്യൂറെക്സ് നടത്തിയിട്ടുണ്ട്.

രണ്‍വീര്‍ സിങ്ങ് ഡ്യൂറെക്സിന്റെ ബ്രാന്റ് അമ്പാസിഡറാണ്. ഒരു കോണ്ടം കമ്പനിയുടെ ബ്രാന്റ് അമ്പാസിഡറായ ബോളിവുഡിലെ ആദ്യത്തെ താരമെന്ന പേരില്‍ രണ്‍വീര്‍ അന്ന് വാര്‍്ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പ്രമുഖ ഡയറി കമ്പനിയായ അമൂല്‍ ആശംസ നല്‍കിയത് വളരെ ക്യൂട്ടായ ഡൂഡിലിലൂടെയാണ്. രണ്‍ബീര്‍ നോട്ട് സിംഗിള്‍ എനിമോര്‍ എന്നാണ് ഇവര്‍ ആശംസയില്‍ കുറിച്ചത്.

Exit mobile version