‘മനുവില്‍ നിന്നും റോണിയിലേക്ക്, പതിനേഴ് വര്‍ഷമായി എന്റെ ഹൃദയമിടിപ്പ് സിനിമയിലൂടെ പറന്നുയരാന്‍ തുടങ്ങിയിട്ട്’; പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തെ കുറിച്ച് സുപ്രിയ മേനോന്‍

2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആണ് പൃഥ്വിരാജിന്റെ സിനിമയിലെ അരങ്ങേറ്റം. ഇപ്പോഴിതാ താരം സിനിമയില്‍ എത്തിയിട്ട് പതിനേഴ് വര്‍ഷമായി. പൃഥ്വിയ്ക്ക് ആശംസയര്‍പ്പിച്ച് ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘മനുവില്‍ നിന്നും റോണിയിലേക്ക്.നോക്കൂ. നിങ്ങള്‍ എത്ര ദൂരം പിന്നിട്ടു..? പതിനേഴ് വര്‍ഷമായി.. സിനിമയിലൂടെ…പറന്നുയരുന്നു.. ഇപ്പോഴും ആ യാത്ര തുടരുന്നു..എന്റെ ഹൃദയമിടിപ്പ്’ എന്നാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2002-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ മനു നന്ദകുമാര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചാണ് പൃഥ്വിരാജിന്റെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് തമിഴ്, ഹിന്ദി ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രം.

Exit mobile version