‘ലംബോര്‍ഗിനിയില്‍ റൈഡ് തരുമോ’? ആരാധികയുടെ മനം നിറച്ച് പൃഥ്വിരാജിന്റെ മറുപടി

‘ലംബോര്‍ഗിനിയില്‍ റൈഡ് തരുമോ’ ആരാധികയുടെ സ്വപ്‌നതുല്ല്യമായ ചോദ്യത്തിന് മനംകവരുന്ന മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്. ആരാധികയോട് റൈഡിന് കൊണ്ടുപോകാമായിരുന്നെന്നും കൊച്ചിയിലെ ഇപ്പോഴത്തെ റോഡിലൂടെ കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ടെന്നും നിരാശപ്പെടുത്താതെ രസികന്‍ മറുപടിയാണ് താരം നല്‍കിയത്. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു ആരാധികയുടെ ചോദ്യം.

കാര്‍ ഭ്രാന്തനായ സഹോദരനു വേണ്ടിയായിരുന്നു ആരാധികയുടെ ചോദ്യം.
ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമോ എന്നായിരുന്നു ചോദ്യം.
”ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോര്‍ഗിനിയില്‍ കയറ്റി കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്”. പൃഥ്വിരാജ് പറഞ്ഞു. കൊച്ചിയില്‍ തന്നെ റൈഡ് വേണമെന്ന് നിര്‍ബന്ധം ഇല്ലെന്നായി ആരാധിക. സദസ്സില്‍ കൈയ്യടികളും ചിരിയും ഉയര്‍ന്നും.

കൂടെ, ലംബോര്‍ഗിനി എത്ര വേഗതയില്‍ ഓടിച്ചിട്ടുണ്ട് എന്നായിരുന്നു അടുത്ത ചോദ്യം. അതിനും സരസമായ മറുപടിയാണ് പൃഥ്വിരാജ് നല്‍കിയത്. ‘ഇവിടെ നിന്ന് കൊച്ചിയിലെ എന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര വേഗതയില്‍ പോകാമോ അത്രയും വേഗതയില്‍ മാത്രമേ ലംബോര്‍ഗിനിക്കും പോകാന്‍ കഴിയൂ, പൃഥ്വിരാജ് പറഞ്ഞു.

Exit mobile version