‘ഇത് തെന്നിന്ത്യയുടെ താര സുന്ദരി’; ക്യൂട്ട് ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രേമം എന്ന ചിത്രത്തില്‍ മലര്‍ മിസ്സായി വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് സായ്പല്ലവി. ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനം കവര്‍ന്ന താരത്തിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബീച്ചില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഐ ലവ് യൂ അമ്മ’ എന്ന അടിക്കുറിപ്പോടെ ആണ് താരം ചിത്രം പങ്കുവെച്ചത്.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് ഇപ്പോള്‍ സായ്പല്ലവി. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ മിക്ക യുവ താരങ്ങളുടെയും നായികയായി മിന്നിത്തിളങ്ങിയ താരം കൂടിയാണ് സായ്പല്ലവി. സൂര്യയുടെ നായികയായി എത്തിയ എന്‍ജികെ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

Exit mobile version