ആരാധകരെ ആവേശത്തിലാക്കി ഫഹദ് ഫാസില്‍; ‘ട്രാന്‍സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘ട്രാന്‍സ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉസ്താദ് ഹോട്ടലി’ന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രം കൂടിയാണിത്. സൗബിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 28 ന് തീയേറ്ററിലെത്തും.

Exit mobile version