ആരാധകര്‍ക്ക് ഓണ സമ്മാനമായി മാമാങ്കം ഗ്രാഫിക്കല്‍ ടീസര്‍

മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’. കഴിഞ്ഞ ദിവസം പുറത്തുവിട്ട പടയാളിയുടെ വേഷത്തിലുള്ള മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ആരാധകര്‍ക്ക് ഓണ സമ്മാനമായി ചിത്രത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. പുറത്തുവിട്ട ടീസറില്‍ അവസാന ഭാഗത്താണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version