മനോഹരമായി വിനീത് ശ്രീനിവാസന്റെ ‘മനോഹരം’ ട്രെയിലര്‍; വീഡിയോ കാണാം

അന്‍വര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘മനോഹരം’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഏറെ രസകരമായാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’.

നാട്ടില്‍ സ്വന്തമായി മനോഹര ആര്‍ട്ട് ജോലികള്‍ ചെയ്തിരുന്ന മനു ഫോട്ടോഷോപ്പിന്റെ വരവോടെ പ്രതിസന്ധിയിലാകുന്നതും തുടര്‍ന്ന് അത് പഠിക്കാന്‍ ശ്രമം നടത്തുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. അന്‍വര്‍ സാദിഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അപര്‍ണ ദാസാണ് ചിത്രത്തിലെ നായിക. സംവിധായകരായ വികെ പ്രകാശും ജൂഡ് ആന്റണി ജോസഫും ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രന്‍സ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരാണ് മറ്റ് താരങ്ങള്‍.

Exit mobile version