‘കേരളമാണെന്റെ നാട്’; വൈക്കം വിജയലക്ഷ്മി പാടിയ ‘ഉള്‍ട്ട’യിലെ മനോഹരഗാനം പുറത്തിറങ്ങി

സ്ത്രീകള്‍ എല്ലാരംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തിന്റെ കഥ പറയുന്ന ‘ഉള്‍ട്ട’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. വൈക്കം വിജയലക്ഷ്മി പാടിയ ‘കേരളമാണെന്റെ നാട്’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പുതുമുഖ സംഗീത സംവിധായകന്‍ സുദര്‍ശനാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

അനുശ്രീ, ശാന്തികൃഷ്ണ, കെപിഎസി ലളിത, മഞ്ജു പത്രോസ്, തെസ്‌നി ഖാന്‍, ആര്യ, സുരഭി, അഞ്ജന, കോട്ടയം പ്രദീപ്, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, സുബീഷ് സുധി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. സിപ്പി ക്രിയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version