‘എന്താ ചിരിക്കാത്തത്, എനിക്ക് ഗ്രൂപ്പില്‍ ഇടാനുള്ളതാണ്’; രസകരമായ ടീസറുമായി സൗബിന്റെ ‘വികൃതി’

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വികൃതി’യുടെ ടീസര്‍ പുറത്തുവിട്ടു. വളരെ രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക് ലൈവില്‍ വന്ന് ഉമ്മയെ പറ്റിക്കുന്ന സൗബിന്റെ കഥാപാത്രത്തിന്റെ വികൃതിയാണ് ടീസറില്‍ ഉള്ളത്. ടീസര്‍ ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്.

നവാഗതനായ എംസി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അജീഷ് പി തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്.

നായിക നായകന്മാര്‍ ഫെയിം വിന്‍സിയാണ് ചിത്രത്തിലെ നായിക. മാമുക്കോയ, സുധി കോപ്പ, ബാബുരാജ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version