‘പുള്ള് ഗിരി’യായി ജയസൂര്യ; ‘തൃശ്ശൂര്‍ പൂരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നടന്‍ ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താരത്തിന്റെ പുതിയ ചിത്രമായ ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഫേസ്ബുക്കിലൂടെ ആണ് ചിത്രം പുറത്തുവിട്ടത്. ‘പുള്ള് ഗിരി’എന്നാണ് ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആട് 2’വിന് ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘തൃശ്ശൂര്‍ പൂരം’. ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും ഒന്നിച്ചുള്ള നാലാമത്തെ ചിത്രമാണിത്.

തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ എന്നീ ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍ഡി രാജശേഖര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Exit mobile version