രജനീകാന്ത് 60 കോടിയാണ് പ്രതിഫലം വാങ്ങുന്നത്, അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ…? വിഷയത്തില്‍ സംവാദത്തിനും തയ്യാര്‍; നടന്‍ ധനുഷിനോട് അഴകപ്പന്‍

ചില നിര്‍മ്മാതാക്കള്‍ മാത്രമേ പറഞ്ഞ പ്രതിഫലം മുഴുവന്‍ തന്നിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.

നടന്‍ ധനുഷിനെ സംവാദത്തിന് വിളിച്ച് നിര്‍മ്മാതാവ് അഴകപ്പന്‍. നിര്‍മ്മാതാക്കളില്‍ ചിലര്‍ പണം തരാതെ പറ്റിച്ചിട്ടുണ്ടെന്ന താരത്തിന്റെ പ്രസ്താവനയില്‍ പ്രതികരിക്കവെയാണ് സംവാദത്തിന് തയ്യാറെന്ന് അറിയിച്ചത്. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്‍മ്മാതാക്കളില്‍ നിന്നേ പ്രതിഫലം പൂര്‍ണ്ണമായി കിട്ടൂവെന്നായിരുന്നു ധനുഷ് പറഞ്ഞത്.

ചില നിര്‍മ്മാതാക്കള്‍ മാത്രമേ പറഞ്ഞ പ്രതിഫലം മുഴുവന്‍ തന്നിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. ധനുഷ് നായകനായ അസുരന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു പരാമര്‍ശം. വാക്കുകള്‍ ഇതിനോടകം തന്നെ വിവാദമായി കഴിഞ്ഞു. ധനുഷിന്റെ പ്രസ്താവനക്കെതിരെ ആദ്യം രംഗത്തെത്തിയത് നിര്‍മ്മാതാവ് അഴകപ്പനാണ്. തമിഴ് നിര്‍മ്മാതാക്കളെ എല്ലാവരെയും പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷ് നടത്തിയതെന്നും അഴകപ്പന്‍ ആരോപിച്ചു.

‘രജനീകാന്ത് 60 കോടി രൂപയൊക്കെ പ്രതിഫലം വാങ്ങുന്നുണ്ട്. ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലാകും. അങ്ങനെയുണ്ടായിട്ടുമുണ്ട്. ധനുഷ് അതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ. വിഷയത്തില്‍ ധനുഷിനോട് സംവാദത്തിന് തയ്യാറാണ്’- അഴകപ്പന്‍ പറയുന്നു. ഇപ്പോള്‍ താരത്തിന്റെ പ്രതികരണത്തിനു കൂടി കാത്തുനില്‍ക്കുകയാണ് അഴകപ്പന്‍.

Exit mobile version