മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന അഹറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലെ ട്രെക്കിംഗ് വിഷയമാക്കി ഒരുക്കിയ ചിത്രത്തിന്റെ മലയാളത്തിലെ പേര് ‘കയറ്റം’ എന്നാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹിമാചലില്‍ പോയപ്പോഴാണ് താരവും സംഘവും പ്രളയത്തില്‍ അകപ്പെട്ടത്.
ഈ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലയ്ക്കും ശേഷം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം). ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ഷാജി മാത്യു, അരുണ മാത്യു എന്നിവര്‍ ചേര്‍ന്നാണ്. വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്, സോണിത് ചന്ദ്രന്, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.