‘ചൂടന്‍ രംഗത്ത് അഭിനയിച്ചെന്നു കരുതി അവസരത്തിനായി എന്തിനും വഴങ്ങുമെന്ന് കരുതരുത്, വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല’; പായല്‍ രജ്പുത്

ആര്‍എക്സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് പായല്‍ രജ്പുത്. തനിക്ക് സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ തനിക്ക് ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ സമീപിച്ചു എന്നാണ് താരം വ്യക്തമാക്കിയത്. ആര്‍എക്സ് 100 എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നതെന്നും പായല്‍ വെളിപ്പെടുത്തി.

‘ഞാന്‍ ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് വേണ്ടി എന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. ബോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി എന്നെ സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല’ എന്നാണ് പായല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ആര്‍എക് 100 എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പായലിനെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്. തെലുങ്കിന് പുറമെ ഹിന്ദി, പഞ്ചാബി സിനിമകളിലും പായല്‍ അഭിനയിച്ചിട്ടുണ്ട്.

Exit mobile version