ചരിത്രം കുറിച്ച് പാകിസ്താനിലും പ്രദര്‍ശനത്തിനെത്തി കെജിഎഫ്; പാകിസ്താനിലെത്തിയ ആദ്യ കന്നടചിത്രം !

ഇന്ത്യന്‍ ബോക്‌സ് ഓഫീസുകളില്‍ തരംഗം സൃഷ്ടിച്ച യാഷ് നായകനായ കന്നട ചിത്രം കെജിഎഫ് ഇനി പാകിസ്താന്‍ തീയ്യേറ്ററുകളിലും തരംഗമാകും. ആദ്യമായി പാകിസ്താനില്‍ പ്രദര്‍ശനത്തിനെത്തിയ കന്നട ചിത്രമായിരിക്കുകയാണ് യാഷ് അഭിനയിച്ച കെജിഎഫ്.

ഹിന്ദി ഡബ്ബിംഗ് പതിപ്പാണ് പാകിസ്താനില്‍ റിലീസിന് എത്തിയിരിക്കുന്നത്. ഈ മാസം പതിനൊന്നിനാണ് ചിത്രം പാകിസ്താനിലെത്തിയത്. ലാഹോറിലെയും ഇസ്ലാമാബാദിലെയും മള്‍ട്ടിപ്ലെക്സ് തീയ്യേറ്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് രജനീകാന്തിന്റെ 2.0 മാത്രമാണ് തെന്നിന്ത്യയില്‍ നിന്ന് പാകിസ്താനില്‍ റിലീസ് ചെയ്ത ചിത്രം. കന്നടയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് എത്തിയത്. ഏകദേശം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് എത്തുന്നത്. ഇതില്‍ ആദ്യഭാഗമാണിപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

Exit mobile version