ഇതേദിവസമാണ് ചിരുവിനെ ഞങ്ങളുടെ കുടുംബം മരുമകനായി സ്വീകരിച്ചത്; മേഘ്‌നയുടെ കുഞ്ഞിനെ കൈകളിലെടുത്ത് സുന്ദർ രാജ്

നടൻ ചിരഞ്ജീവി സർജയുടെ വേർപാടിൽ തകർന്ന ഭാര്യ മേഘ്‌നയ്ക്ക് കൂട്ടായി ആൺകുഞ്ഞ് എത്തിയതിന്റെ ആശ്വാസത്തിലാണ് സർജ കുടുംബവും മേഘ്‌നയുടെ കുടുംബവും. ചിരഞ്ജീവി മരണപ്പെടുമ്പോൾ മേഘ്‌ന നാല് മാസം ഗർഭിണിയായിരുന്നു. ഇപ്പോൾ ജൂനിയർ ചിരഞ്ജീവിയെ കൈയ്യിലെടുത്ത് അനുജൻ ധ്രുവ് സർജ്ജയാണ് മേഘ്‌നയ്ക്ക് കുഞ്ഞുപിറന്ന വാർത്ത പങ്കുവെച്ചത്.

ഒക്ടോബർ മാസത്തിലാണ് ചിരഞ്ജീവിയുടേയും ധ്രുവിന്റേയും ജന്മദിനം. ഇപ്പോൾ ഇതാ ജൂനിയർ ചിരഞ്ജീവി ജനിച്ചിരിക്കുന്നതും ഒക്ടോബർ മാസത്തിൽ തന്നെ. ഇതൊന്നും കൂടാതെ ഒക്ടോബർ 22 എന്ന ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടി മേഘ്‌നയുടെയും ചിരുവിന്റെയും ജീവിതത്തിലുണ്ട്.

മൂന്ന് വർഷങ്ങൾക്ക് മുമ്പത്തെ ഒക്ടോബർ 22 നാണ് മേഘ്‌ന രാജിന്റെയും ചിഞ്ജീവിയുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. മേഘ്‌ന രാജിന്റെ അച്ഛൻ സുന്ദർ രാജാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ‘ഇതിനെയാണ് വിധി എന്ന് പറയുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞങ്ങൾ ചിരുവിനെ മരുമകനായി സ്വീകരിച്ചത്. അതേ ദിവസം വീണ്ടും ഒരിക്കൽ കൂടെ ഈ ലോകത്തേക്ക് അവനെ സ്വീകരിയ്ക്കുന്നു’-സുന്ദർ രാജ് പറഞ്ഞു.

Exit mobile version